
തിരുവനന്തപുരം : തമിഴ് സിനിമാതാരം വിജയ് യുടെ രാഷ്ട്രീയപാർട്ടിയുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 ഓളം പേർ മരിച്ച നിർഭാഗ്യകരമായ സംഭവത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു.
സ്ത്രീകളും കുട്ടികളും അടക്കം ഇത്രയും പേർ മരിക്കാൻ ഇടയായ സംഭവം അതീവ നിർഭാഗ്യകരമായി പോയി എന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കൃത്യമായ തയ്യാറെടുപ്പുകൾ ഇല്ലാതെ സോഷ്യൽ മീഡിയ വഴി വൻ ജനക്കൂട്ടം ഉണ്ടാക്കി ഇത്തരം പരിപാടികൾ നടത്തുന്നതിന്റെ പ്രതിസന്ധികളാണ് ഇത്തരം ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. സംഘാടകർക്ക് എതിരെ ശക്തമായ കേസ് എടുക്കണം – ചെന്നിത്തല പറഞ്ഞു.