ഡല്ലസ്-ഫോർട്ട് വർത്തിൽ വാരാന്ത്യത്തിൽ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടത്‌ 10 പേർ

Spread the love

ഡല്ലസ്-ഫോർത്ത് വേർത്തിലെ വിവിധ ഭാഗങ്ങളിലായി ഒക്ടോബർ 3 മുതൽ 6 വരെ നടന്ന അക്രമ സംഭവങ്ങളിൽ 10 പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
ഡാലസ് ഏരിയ റാപ്പിഡ് ട്രാൻസിറ്റ് (DART) ട്രെയിനിൽ ഒരാഴ്ചക്കുള്ളിൽ നടന്ന ഒന്നിലധികം വെടിവെപ്പ് സംഭവങ്ങളിൽ രണ്ടു പേരും, വെസ്റ്റ് ഡാലസിൽ ട്രിപ്പിൾ ഹോമിസൈഡും, ഫോർത്ത് വേർത്തിലെ ക്ലബ്ബ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗ്യാസ് സ്റ്റേഷനിലെ ജീവനക്കാരനെ ഡ്രൈവ്-ബൈ ഷൂട്ടിംഗിൽ കൊലപ്പെടുത്തി, ചെറിയ വാഹനാപകടത്തിനു ശേഷം 18 വയസ്സുകാരി വെടിവെച്ചുകൊലപ്പെടുത്തി, ഹൈസ്കൂൾ വിദ്യാർത്ഥിയെയും പിതാവിനെയും കത്തി കുത്തി ആക്രമിക്കുകയും.* അർലിംഗ്ടണിൽ 43 വയസ്സുകാരൻ ഷോട്ട്ഗൺ വെടിയേറ്റ് മരിക്കുകയും ചെയ്തു

ഡാലസ് കൗണ്ടിയിലും ടാരന്റ് കൗണ്ടിയിലുമായി അഞ്ച് വീതം കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെടിവെപ്പുകളും കത്തി ആക്രമണവും ഉൾപ്പെടുന്നു.
“ഇത് വെറും ഒരു ആഴ്ചവസാനത്തിലുണ്ടായ വ്യാപകമായ അക്രമമാണെന്ന് കരുതാം. പൊതുവേ ഹിംസാപരമായ കുറ്റകൃത്യങ്ങൾ കുറയുകയാണ്.”ഫോർത്ത് വേർത്തിലെ പൊലീസ് ചീഫ് എഡ്ഡി ഗാർസിയ അഭിപ്രായപ്പെട്ടു

Author

Leave a Reply

Your email address will not be published. Required fields are marked *