
ഹൃദയത്തെ വേദനിപ്പിച്ച സംഭവമാണ് ഉണ്ടായിരിക്കുന്നത്. ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ അടിച്ചുകൊണ്ട് പോയിട്ടും മുഖ്യമന്ത്രി എന്തുകൊണ്ടാണ് പ്രതികരിക്കാന്‍ തയാറാകാത്തത്. കള്ളക്കച്ചവടം നടന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. ദേവസ്വം മന്ത്രി രാജി വയ്ക്കണം. അന്വേഷിക്കുന്നത് കോടതി നിയോഗിച്ച സംഘമാണെങ്കിലും മന്ത്രി ഇരിക്കുമ്പോള്‍ നിക്ഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടക്കില്ല. അതുകൊണ്ടാണ് മന്ത്രി രാജിവച്ചുള്ള 
അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ദ്വാരപാലക ശില്‍പം ചെന്നൈയിലേക്ക് കൊണ്ടു പോയപ്പോള്‍ എന്തുകൊണ്ടാണ് ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടാകാതിരുന്നത്. ദേവസ്വം ബോര്‍ഡ് മാത്രമല്ല മന്ത്രി കൂടി അറിഞ്ഞുള്ള കള്ളക്കളിയാണ് നടന്നിരിക്കുന്നത്. കോടികളുടെ വെട്ടിപ്പാണ് നടത്തിയത്. മന്ത്രി രാജി വയ്ക്കണം. ദേവസ്വം ബോര്‍ഡിനെ ഹൈക്കോടതി ഇടപെട്ട് പിരിച്ചുവിടണം. കള്ളക്കളി അവസാനിപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സര്‍ക്കാരിനെതിരായ ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകും.