
തിരുവനന്തപുരം : പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സംസ്ഥാനതല ഗാന്ധി പ്രബന്ധ രചനാ മല്‍സരത്തില്‍
ഒന്നാംവര്‍ഷ ബി എസ്സി ഫിസിക്‌സ്
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്
വിദ്യാര്‍ത്ഥി അഭിരാമി.ജി. എസ് ഒന്നാം സ്ഥാനവും
മലയാളവിഭാഗം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം ഗവേഷകന്‍ പ്രവീണ്‍ കെ.ടി രണ്ടാം സ്ഥാനത്തിനും അര്‍ഹത നേടി
ഒന്നാം സ്ഥാനത്തിന് 5001 രൂപയും രണ്ടാം സ്ഥാനത്തിന് 3001 രൂപയും ക്യാഷ് പ്രൈസ് സമ്മാനതുകയായി നല്‍കുന്നതാണെന്ന് പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു അറിയിച്ചു.
ഒക്ടോബറില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാര ദാനം നടക്കും.