രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമങ്ങള്‍ക്കു നല്‍കിയ ബൈറ്റ് (10-10-25 ).

ശബരിമലയുടെ സ്വത്തുക്കളുടെ അധികാരി ഹൈക്കോടതിയാണ്. കാരണം ആരാധനാമൂര്‍ത്തിയെ മൈനറായാണ് കാണുന്നത്. 1951 മുതല്‍ ഇതില്‍ വ്യക്തമായ നിയന്ത്രണങ്ങള്‍ ഹൈക്കോടതിക്കുള്ളതാണ്. ഒരു ജില്ലാ ജഡ്ജിയുടെ ഗ്രേഡിലുള്ള ഒരു ജഡ്ജിയെ കമ്മീഷണറായി വെച്ചുകൊണ്ട് അവിടുത്തെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ്. എന്നാല്‍ ഇ ഹൈക്കോടതി ബെഞ്ചിന്റെ അനുവാദം തേടാതെയാണ് ഈ ദ്വാരപാലക ശില്പങ്ങളും വാതില്‍ പടിയും എല്ലാം ഇവിടെ നിന്ന് ഇളക്കി കൊണ്ടുപോയത്. ദേവസ്വം മാനുവലിനെ പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുന്നു. ദേവസ്വം മാനുവല്‍ അനുസരിച്ചാണെങ്കില്‍ ഈ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ അത് ശബരിമലയില്‍ തന്നെ വെച്ച് വേണം നടത്തുവാന്‍. പുറത്തുകൊണ്ടുപോകാന്‍ പാടില്ല എന്നാണ്.

ഇപ്പോള്‍ നടന്ന ഈ മോഷണത്തിനു പിന്നില്‍ ഉദ്യോഗസ്ഥര്‍ മാത്രമല്ല. അതാണ് ഞങ്ങള്‍ ആദ്യം മുതല്‍ പറയുന്നത്. ഇതിന്റെ പിന്നില്‍ വന്‍ സ്രാവുകളുണ്ട്. ഇപ്പോള്‍ പിടിക്കപ്പെട്ടിരിക്കുന്നത് പരല്‍ മീനുകളെ മാത്രമാണ്. ഈ വന്‍ സ്രാവുകളെ എന്തുകൊണ്ട് പിടിക്കുന്നില്ല? എന്തുകൊണ്ട് ഗവണ്‍മെന്റ് അനങ്ങുന്നില്ല? ഇത്രയും സംഭവം ഉണ്ടായിട്ടും ഗവണ്‍മെന്റ് നടപടിയെടുക്കാതിരിക്കുന്നത് കുറ്റക്കാരെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ്.
ദേവസ്വം മന്ത്രിക്ക് ഉത്തരവാദിത്വമില്ലേ? ദേവസ്വം ബോര്‍ഡ് എന്തിനുവേണ്ടിയാണ്? മന്ത്രിയും ദേവസ്വം ബോര്‍ഡും ഒക്കെ അറിഞ്ഞുകൊണ്ടാണ് വന്‍തോതിലുള്ള ഈ സ്വര്‍ണക്കടത്ത് ഉണ്ടായിരിക്കുന്നത്. ശരിയായ നിലയിലുള്ള അന്വേഷണം നടന്നാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരികയുള്ളൂ. ഇപ്പോള്‍ കേരളത്തിലെ മിക്കവാറും ക്ഷേത്രങ്ങളില്‍ ഇപ്പോള്‍ സ്വര്‍ണം കൊണ്ടുപോയി എന്നുള്ള വാര്‍ത്തകള്‍ ദിനംപ്രതി പുറത്തുവരികയാണ്. ഈ ഗവണ്‍മെന്റ് അവിശ്വാസികളുടെ ഗവണ്‍മെന്റാണ്. ക്ഷേത്രഭരണത്തിലോ മൂര്‍ത്തിയിലോ അവര്‍ക്ക് വിശ്വാസമില്ല. കിട്ടിയത് അടിച്ചുമാറ്റുക എന്നുള്ളതാണ് ലക്ഷ്യം. ആ കിട്ടിയത് അടിച്ചുമാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ശബരിമലയില്‍ ഈ ഗുരുതരമായ കൊള്ളയുണ്ടായിരിക്കുന്നത്. വിശ്വാസ സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുന്ന തരത്തില്‍ ശബരിമലയിലുണ്ടായിരിക്കുന്ന ഈ കൊള്ളയുട ഉത്തരവാദികളെ കണഅടെത്തണം. ബോര്‍ഡ് ചെയര്‍മാന്‍ അംഗങ്ങള്‍ തുടങ്ങി എല്ലാവരുടെും പേരില്‍ നടപടിയുണ്ടാകണം. മന്ത്രി രാജിവെക്കണം.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കണം. ഇത്രയും വലിയ സ്വാധീനം അദ്ദേഹത്തിനെങ്ങനെ അവിടെയുണ്ടായി? അവിടെ മാളികപ്പുറത്തെ പൂജാരിയുടെ ഒരു അസിസ്റ്റന്റായി വന്ന ആളാണ്. ഇതൊരു കൂട്ടുകച്ചവടമാണ്. ഇതിനകത്ത് മന്ത്രി അടക്കമുള്ളവരുടെ പങ്കാളിത്തമുണ്ടോ എന്ന് അന്വേഷിക്കേണ്ട കാര്യമാണ്. ഉദ്യോഗസ്ഥന്മാരെ മാത്രം പഴിചാരി ഉന്നതന്മാരായ ആളുകള്‍ രക്ഷപ്പെടാന്‍ ഒരിക്കലും അനുവദിച്ചുകൂടാ.
കോടാനുകോടി ഭക്തജനങ്ങളാണ് ഓരോ വര്‍ഷവും ശബരിമലയില്‍ വന്നുപോകുന്നത്. ഭക്തരുടെ ആത്മനിര്‍വൃതിക്കുവേണ്ടിയിട്ടാണ് അവിടെ ദക്ഷിണ കൊടുക്കുന്നത്. ഇതെല്ലാം അടിച്ചുമാറ്റുക എന്ന് പറയുന്നത് വളരെ ഗുരുതരമായ കാര്യമാണ്. മുഖ്യമന്ത്രി ഈ കാര്യത്തില്‍ ഒരു നടപടിയുമെടുത്തിട്ടില്ല. ദേവസ്വം വിജിലന്‍സ് ആണെങ്കില്‍ ഒരു അധികാരവുമില്ലാത്തതാണ്. എഫ്‌ഐആര്‍ പോലും ഇടാന്‍ അവര്‍ക്ക് അധികാരമില്ലാത്തതാണ്.
ഹൈക്കോടതി ശക്തമായ നടപടിയുമായി മുന്നോട്ടു പോകുന്നുണ്ട്. ഭക്തജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഹൈക്കോടതിയുടെ ഇന്നത്തെ ഈ നിരീക്ഷണം അതോടൊപ്പം തുടര്‍ന്നുള്ള അന്വേഷണവും സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തമിഴ്‌നാട്ടിലും അതോടൊപ്പം കര്‍ണാടകത്തിലും ആന്ധ്രയിലും ഒക്കെ ഈ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബന്ധങ്ങളുള്ളതുകൊണ്ടാണ് ഞങ്ങള്‍ കോടതിയുടെ നിയന്ത്രണത്തിലുള്ള സിബിഐ അന്വേഷണം വേണം എന്നുള്ള നിലപാടെടുത്തത്. അത് ഞങ്ങള്‍ വിട്ടിട്ടില്ല. എന്നെ എങ്കിലും ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് സ്വാഗതാര്‍ഹമാണ്.
ശബരിമലയുമായി ബന്ധപ്പെട്ട ഭണ്ഡാരത്തില്‍ സൂക്ഷിച്ചിരുന്ന പല വിലപിടിപ്പുള്ള സ്വര്‍ണവും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ ഇതൊന്നും ഞാന്‍ അറിഞ്ഞില്ല എന്ന് ദേവസ്വം മന്ത്രി പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഇതൊന്നും അറിഞ്ഞില്ല എന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞാല്‍ ആരു വിശ്വസിക്കും? അതുകൊണ്ട് ശക്തമായ അന്വേഷണത്തിലൂടെ വന്‍ സ്രാവുകളെക്കൂടി നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നേ മതിയാവൂ. ഈ ഹൈക്കോടതി ഇടപെടലുണ്ടായില്ലായിരുന്നെങ്കില്‍ ഇതൊന്നും പുറത്തറിയാന്‍ പോകുന്നില്ല.
സംസ്ഥാനവ്യാപകമായി ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണ മോഷണം നടന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ക്ഷേത്രത്തിന്റെ സ്വത്തെന്ന പറഞ്ഞാല്‍ ഭക്തന്റെ സ്വത്താണ്. ജനങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്താണ്.
കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരുന്ന കാലത്താണ് ഈ അമ്പലങ്ങളിലെ മുഴുവന്‍ വിളക്കും പാത്രങ്ങളും എല്ലാം വില്‍ക്കാന്‍ നോക്കിയത്. അന്ന് ഞാന്‍ പ്രതിപക്ഷ നേതാവായിരുന്നു ഞാന്‍ ശക്തമായി എതിര്‍ത്തതുകൊണ്ടാണ് അത് വേണ്ടെന്ന് വെച്ചത്. വാസുവായിരുന്നു അന്ന് ചെയര്‍മാന്‍. ഞാന്‍ അദ്ദേഹത്തിന് കത്തെഴുതി. അദ്ദേഹം മന്ത്രിക്ക് കത്തെഴുതി. അമ്പലങ്ങളിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിളക്കുകള്‍. ചെമ്പുപാത്രങ്ങള്‍ അതോടൊപ്പം ഇങ്ങനെ മറ്റ് സ്ഥാവര ജംഗമ വസ്തുക്കള്‍ അതെല്ലാം വില്‍ക്കാനായിരുന്നു തീരുമാനം. ഇതൊക്കെ ആന്റിക്‌സായിട്ടുതന്നെ ആളുകള്‍ വലിയ കോടിക്കണക്കിന് രൂപ കിട്ടുന്ന സാധനങ്ങളാണ്. എന്റെ ശക്തമായ എതിര്‍പ്പു ൂലമാണഅ അവസാനം മന്ത്രിയും ദേവസ്വം ബോര്‍ഡും ആ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞത്.
ഇവിടെ ഇപ്പോള്‍ ഈ മോഷണത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.