ഗവ. ടെക്നിക്കൽ ഹൈസ്കൂൾ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ഉദ്ഘാടനം ചെയ്തു

Spread the love

കോഴിക്കോട് ഗവൺമെൻറ് ടെക്നിക്കൽ ഹൈസ്കൂളില അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ടെക്നിക്കൽ ഹൈസ്കൂളിനെ ഹയർസെക്കൻഡറിയാക്കി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. ടെക്നിക്കൽ വിദ്യാഭ്യാസ ഹബ്ബാക്കി ഹൈസ്കൂളിനെ ഉയർത്തുമെന്നും സാങ്കേതിക വിദ്യാഭ്യാസ മേഖലക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിൽ കായികമേളയിൽ മീറ്റ് റെക്കോർഡുകൾ നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. കോർപ്പറേഷൻ വാർഡ് കൗൺസിലർ സി എസ് സത്യഭാമ, കോളേജ് പ്രിൻസിപ്പൽ ഡോ. ഇ എ ജാസ്മിൻ, ഗവൺമെൻറ് പോളിടെക്നിക് കോളേജ്, കോഴിക്കോട് പ്രിൻസിപ്പൽ കെ എം ശിഹാബുദ്ധീൻ, പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ പി കെ ദിവാകരൻ, റീജിയണൽ ജോയിൻ ഡയറക്ടറേറ്റ് ഡോ. അഹമ്മദ് സൈദ്, പി ടി എ വൈസ് പ്രസിഡൻ്റ് പ്രമോദ് തേറയിൽ, സ്കൂൾ സൂപ്രണ്ട് കെ ദാമോദരൻ, മുൻ സൂപ്രണ്ട് മാരായ എൻ പത്മ, വി ശശികുമാർ എന്നിവർ സംസാരിച്ചു. 1.65 കോടി 65 രൂപ ചെലവഴിച്ച് മൂന്ന് നിലകളിലായി നിർമ്മിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഓഫീസ് റൂം , രണ്ട് ക്ലാസ് മുറികൾ, രണ്ട് ഡ്രോയിംഗ് ഹാളുകൾ, വാച്ച് മാൻ റൂം, മൂന്ന് ശുചിമുറികൾ എന്നിവയാണുള്ളത്.

Author

Leave a Reply

Your email address will not be published. Required fields are marked *