കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കൃഷിഭവനു കീഴിൽ പ്രവർത്തിക്കുന്ന കാട്ടുകട ഹരിത ലീഡർ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് ശീതകാല പച്ചക്കറി കൃഷിക്കാവശ്യമായ തൈകൾ വിതരണം ചെയ്തു. ആറാം വാർഡിലെ ക്ലസ്റ്റർ സെന്ററിൽ ചേർന്ന യോഗത്തിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പച്ചക്കറിത്തൈ വിതരണോദ്ഘാടനം നിർവഹിച്ചു. കാബേജ്, കോളിഫ്ലവർ, മുളക് എന്നിവയുടെ തൈകളാണ് സൗജന്യമായി വിതരണം ചെയ്തത്. വളവും കൃഷിക്കാവശ്യമായ സഹായങ്ങളും കൃഷിഭവൻ മുഖേന ഉറപ്പാക്കും. ചടങ്ങിൽ പഞ്ചായത്തംഗം ബി ഇന്ദിര അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ്കുമാർ, സ്ഥിരംസമിതി അധ്യക്ഷൻ ബൈരഞ്ചിത്ത്, പഞ്ചായത്തംഗങ്ങളായ പുഷ്പവല്ലി, ഫെയ്സി വി ഏറനാട്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി ദിലീപ്, ചെറുവാരണം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സുരജിത്ത്, കർമ്മസേന കൺവീനർ ജി ഉദയപ്പൻ, കൃഷി ഓഫീസർ റോസ്മി ജോർജ്, എസ് ഡി അനില, സന്ദീപ്, കർഷകരായ സുജിത്ത്, സാനു, നാരായണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.