
ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ മസ്കറ്റിൽ ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രിപിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. നമ്മുടെ നാട് കഴിഞ്ഞ വർഷങ്ങളിൽ നേടിയ പുരോഗതിയെ കുറിച്ചും സംസ്ഥാന സർക്കാർ നടത്തിവരുന്ന

വികസന നടപടികളെ കുറിച്ചും പരിപാടിയിൽ സംസാരിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച കലാപരിപാടികൾ വളരെ മനോഹരമായിരുന്നു. ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ്, എം എ യൂസഫലി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ അബ്ദുള്ള അൽ റവാസ്, മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ ജയതിലക് എന്നിവരും കൂടെയുണ്ടായി. ഹൃദ്യമായ ഒരു സ്വീകരണം ഒരുക്കിയ സംഘാടകർക്കും മസ്കറ്റിലെ എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.