തിരുവനന്തപുരത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി മാധ്യമങ്ങള്‍ക്ക് നല്കിയ പ്രതികരണം.
പി.എം ശ്രീ പദ്ധതിയില്‍ നയത്തില്‍ വെള്ളം ചേര്‍ക്കാന്‍ എന്താണ് കാരണമെന്തന്ന് സിപിഎം വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.
ഈ സുപ്രധാന തീരുമാനം അവരുടെ പാര്‍ട്ടി കോണ്ഗ്രസ്സിലോ പാര്‍ട്ടിയുടെ സമ്മേളനങ്ങളിലോ പ്രഖ്യാപനം ഉണ്ടായതാണോ? അടിസ്ഥാനപരമായിട്ടുള്ള ഈ നയ മാറ്റത്തിന് എന്ത് കാരണമാണ് ഉള്ളതെന്നാണ് അറിയേണ്ടത്. ഇത്രനാള്‍ ഒപ്പിടാതിരുന്നതാണോ, അതോ കാബിനറ്റില്‍ എതിര്പ്പുണ്ടായതാണോ ഈ മാറ്റത്തിന് വഴിതെളിച്ചത്? ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അനുനയത്തിനായി ശ്രമിക്കുന്നുണ്ട്. സിപിഐ സറണ്ടര്‍ ചെയ്യുമോ അതോ മുഖ്യമന്ത്രി സ്കീമില്‍ നിന്ന് പിന്മാറുമോ എന്നുള്ളതാണ് ഇനി കണ്ടറിയേണ്ടതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.