വലപ്പാട്, തൃശൂര്‍- മണപ്പുറം ഫിനാന്‍സിനു കീഴിലുള്ള പ്രമുഖ മൈക്രോ ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ലിമിറ്റഡ്, കമ്പനി സിഇഒ ആയി ജെറാര്‍ഡ് ഡേവിഡ് മനോജ് പസങ്കയെ നിയമിച്ചു.
കമ്പനിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന അദ്ദേഹം വലപ്പാട് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. ധനകാര്യ സേവന മേഖലയില്‍ മൂന്നു പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുണ്ട്. ആശിര്‍വാദില്‍ ചേരുന്നതിനു മുമ്പ് IIFL സമസ്തയില്‍ പ്രസിഡന്റും ഡെപ്യൂട്ടി സിഇഒയുമായിരുന്നു. ING ലൈഫ് ഇന്ത്യയില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഭാരതി ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ ലിമിറ്റഡില്‍ (ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനം) ദക്ഷിണ മേഖലാ ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
എന്‍ബിഎഫ്സി മേഖലയില്‍ ജനങ്ങളോട് സഹാനുഭൂതിയുള്ള കാഴ്ചപ്പാടിനുടമയാണ് മനോജ് പസങ്ക. എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വളര്‍ച്ചാ ശൈലിയാണ് അദ്ദേഹത്തിന്റേത്. എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി ലക്ഷ്യ ബോധത്തോടെയുള്ള വളര്‍ച്ചയും ശാക്തീകരണവും നടപ്പാക്കുന്ന ആശിര്‍വാദ് മൈക്രോ ഫിനാന്‍സിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആശിര്‍വാദിന്റെ നേതൃ നിരയിലേക്ക് മനോജ് പസങ്കയെ സ്വാഗതം ചെയ്യാന്‍ സന്തോഷമുണ്ടെന്ന് ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് ചെയര്മാന് വി പി നന്ദകുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിപുലമായ പരിചയ സമ്പത്തും ധനകാര്യ മേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവും സ്ഥാപനത്തിന് ഗുണകരമാവുമെന്ന് നന്ദകുമാര്‍ പ്രത്യാശിച്ചു.
Asha Mahadevan