
പതിനഞ്ചാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനം 2025 നവംബർ 1, ശനിയാഴ്ച ചേരുന്നത് നിയമസഭ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടങ്ങളിലെ ചട്ടം 13(2) ന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എ.പി.അനില്‍കുമാര്‍ എം.എല്‍.എ. ബഹു. സ്പീക്കര്‍ക്ക് കത്ത് നല്‍കി. ചട്ടം 13(2) നിലവിൽ വന്നതിനുശേഷം നാളിതുവരെ നിയമസഭയുടെ മുൻകൂട്ടിയുള്ള അനുമതി ഇല്ലാതെ ശനി, ഞായർ, പൊതു അവധി ദിവസങ്ങൾ എന്നിവയിൽ സഭാ സമ്മേളനം ചേർന്ന കീഴ് വഴക്കം ഉണ്ടായിട്ടില്ല. നിയമസഭയുടെ മുൻകൂട്ടിയുള്ള അനുമതി കൂടാതെ 2025 നവംബർ 1, ശനിയാഴ്ച സഭാ സമ്മേളനം ചേരുവാൻ തീരുമാനിച്ച ചട്ടങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും എതിരായ നടപടിക്ക് റൂളിംഗ് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.