
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനവും മുന്‍ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ജന്മദിനവും വിപുലമായ പരിപാടികളോടെ കോണ്‍ഗ്രസ് ആചരിച്ചു. കെപിസിസിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്കി.

കെപിസിസി മുന്‍ പ്രസിഡന്റുമാരായ വിഎം സുധീരന്‍, എംഎം ഹസന്‍, കെ.മുരളീധരന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ് എംഎല്‍എ, രാഷ്ട്രീയകാര്യസമിതി അംഗങ്ങളായ വി.എസ്. ശിവകുമാര്‍, ചെറിയാന്‍ ഫിലിപ്പ്, കെപിസിസി വൈസ് പ്രസിഡന്റുമാരായ പാലോട് രവി, എം വിന്‍സന്റ് എംഎല്‍എ,ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ എംഎ വാഹിദ്, മണക്കാട് സുരേഷ്, കെ.എസ്. ഗോപകുമാര്‍, ആര്‍ ലക്ഷ്മി, എന്നിവരും ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍, ജി.എസ്. ബാബു, അഡ്വ സുബോധന്‍, അഡ്വ കെ മോഹന്‍കുമാര്‍, നാദിറ സുരേഷ്, കൈമനം പ്രഭാകരന്‍, കൊറ്റാമം വിമല്‍കുമാര്‍, സി. ജയചന്ദ്രന്‍, കമ്പറ നാരായണന്‍, എന്‍.എസ്.നുസൂര്‍,അഡ്വ വിനോദ് സെന്‍ തുടങ്ങിയവരും പങ്കെടുത്തു.
കണ്ണൂരില്‍ സ്റ്റേഡിയം കോര്‍ണര്‍ നെഹറു സ്തൂപത്തിന് സമീപം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും ഉദഘാടനം ചെയ്തു.
സംസ്ഥാന വ്യാപകമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന, പദയാത്രകള്‍, പൊതുയോഗങ്ങള്‍, അനുസ്മരണ സമ്മേളനങ്ങള്‍ നടത്തി.