പ്രഥമ നെഹ്റു സെന്റര്‍ അവാര്‍ഡ് മുന്‍ മന്ത്രി ജി.സുധാകരന് സമ്മാനിക്കും

നെഹ്റു സെന്റര്‍ ആദ്യമായി ഏര്‍പ്പെടുത്തിയ നെഹ്റു അവാര്‍ഡിന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ തെരഞ്ഞെടുത്തതായി നെഹ്റു സെന്റര്‍ ചെയര്‍മാന്‍ എംഎം ഹസന്‍ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനമായ നവംബര്‍ 14ന് തിരുവനന്തപുരം പ്രസ്സ് ക്ലബില്‍ നടക്കുന്ന നെഹ്റു ജയന്തി സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും. ജനാധിപത്യ മതേതര നിലപാടുകളില്‍ അടിയുറച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന നേതാവെന്ന നിലയ്ക്കാണ് പ്രഥമ നെഹ്റു അവാര്‍ഡിന് ജി.സുധാകരനെ തെരഞ്ഞെടുത്തത്.
നെഹ്റുവിയന്‍ ആയങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന രാഷ്ട്രീയ-സാമൂഹ്യ-കലാ-സാംസ്‌കാരിക-ശാസ്ത്ര- സാങ്കേതിക -വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിത്.
നെഹ്റുവിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പുതുതലമുറയെ നെഹ്റുവിന്റെ ആശയങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനുമാണ് കഴിഞ്ഞ 48 വര്‍ഷമായി തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെഹ്റു സെന്റര്‍ എല്ലാവര്‍ഷവും വിപുലമായ പരിപാടികള്‍ നവംബര്‍ 14ന് നടത്തിവരുന്നു. ഈ വര്‍ഷവും നെഹ്റു സെന്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജന്മദിനം ആഘോഷിക്കും.
നെഹ്റു ട്രോഫിക് വേണ്ടിയുള്ള ഇന്റര്‍ കോളേജ് ഡിബേറ്റിങ് മത്സരം നവംബര്‍ 13ന് നടക്കും. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ദേശഭക്തിഗാന മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനം ജയന്തി ആഘോഷ സമ്മേളനത്തില്‍ വെച്ച് വിതരണം ചെയ്യും. മുന്‍ കെപിസിസി പ്രസിഡന്റും നെഹ്റു സെന്റര്‍ ചെയര്‍മാനുമായ എംഎം ഹസന്റെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മുന്‍ മന്ത്രി ജി.സുധാകരന്‍,കേരള സര്‍വകലാശാല മുന്‍ പ്രോ.വൈസ് ചാന്‍സിലര്‍ ഡോ. ജെ.പ്രഭാഷ്,ഡോ. എംആര്‍ തമ്പാന്‍,ബിഎസ്എസ് ദേശീയ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍,പിഎസ് ശ്രീകുമാര്‍ എന്നിവര്‍ സംസാരിക്കും.