പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചൊവ്വാഴ്ച മുതൽ

Spread the love

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ-1 എന്നിവർക്കുള്ള പരിശീലന പരിപാടി നവംബർ 25 മുതൽ 28 വരെ ജില്ലയിൽ നടക്കും. പരിശീലനത്തിൽ പോളിംഗ് ബൂത്ത് ക്രമീകരണങ്ങൾ, മറ്റ് നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുമായുള്ള പ്രായോഗിക പരിശീലനവും ഉൾപ്പെടും.നവംബർ 25, 26, 27, 28 തീയതികളിലെ പരിശീലന കേന്ദ്രങ്ങൾകല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം താവത്തെ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാൾ, മീറ്റിംഗ് ഹാൾ എന്നിവിടങ്ങളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നും നടക്കും.പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത്: പയ്യന്നൂർ കേളോത്ത് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാൾ-രാവിലെ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്: കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപത്തെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാൾ-രാവിലെ 9.30 ന്, എ ഡി എ ഹാൾ രാവിലെ 9.30 നും ഉച്ച 1.30 നും.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത്: പള്ളിക്കുന്നിലെ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.എടക്കാട് ബ്ലോക്ക് പഞ്ചായത്ത്: ചാലയിലെ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്: എരഞ്ഞോളി കുണ്ടൂർമലയിലെ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയം, മീറ്റിംഗ് ഹാൾ എന്നിവിടങ്ങളിൽ രാവിലെ 9.30നും ഉച്ചയ്ക്ക് 1.30 നും.കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.

പാനൂർ ബ്ലോക്ക് പഞ്ചായത്ത്: താഴെ ചമ്പാടുള്ള പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്: പയഞ്ചേരി മുക്കുള്ള ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഇ എം എസ് ഹാളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.പേരാവൂർ ബ്ലോക്ക് പഞ്ചായത്ത്: പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ബ്ലോക്ക് നവനീതം ഹാളിൽ രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30 നും.തലശ്ശേരി, പാനൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ ഉദ്യോഗസ്ഥരുടെ പരിശീലനം 27 ന് പൂർത്തിയാകും.കണ്ണൂർ കോർപ്പറേഷൻ, എട്ട് നഗരസഭകൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 25 മുതൽ 28 വരെയുള്ള തീയതികളിൽ കളക്ടറേറ്റ് ഓഡിറ്റോറിയം, ഡി പി സി ഹാൾ എന്നിവിടങ്ങളിൽ നടക്കുംകണ്ണൂർ കോർപ്പറേഷൻ പരിധിയിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നവംബർ 25 മുതൽ 27 വരെ രാവിലെ 9.30 നും ഉച്ചക്ക് 1.30നും കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.ആന്തൂർ നഗരസഭ: 28ന് ഉച്ച 1.30 കലക്ടറേറ്റ് ഓഡിറ്റോറിയം, ഇരിട്ടി നഗരസഭ: 26ന് രാവിലെ 9.30 ഡിപിസി ഹാൾ, 28ന് ഉച്ച 1.30 കലക്ടറേറ്റ് ഓഡിറ്റോറിയം.കോർപറേഷൻ: 25, 26 രാവിലെ 9.30, ഉച്ച 1.30 കലക്ടറേറ്റ് ഓഡിറ്റോറിയം, 27 രാവിലെ 9.30 കലക്ടറേറ്റ് ഓഡിറ്റോറിയം.കൂത്തുപറമ്പ്: 28ന് രാവിലെ 9.30 ഡിപിസി ഹാൾ, പാനൂർ 26, 28 ഉച്ച 1.30 ഡിപിസി ഹാൾ, പയ്യന്നൂർ: 27ന് രാവിലെ 9.30, ഉച്ച 1.30 ഡിപിസി ഹാൾ.ശ്രീകണ്ഠപുരം: 25ന് രാവിലെ 9.30 ഡിപിസി ഹാൾ, തളിപ്പറമ്പ്: 25ന് ഉച്ച 1.30 ഡിപിസി ഹാൾ, 27ന് രാവിലെ 9.30 കലക്ടറേറ്റ് ഓഡിറ്റോറിയം, തലശ്ശേരി 27 ഉച്ച 1.30, 28ന രാവിലെ 9.30 കലക്ടറേറ്റ് ഓഡിറ്റോറിയം.

Author

Leave a Reply

Your email address will not be published. Required fields are marked *