കേരളത്തിൽ വികസന പ്രവർത്തനങ്ങൾ അന്യമാണെന്ന കാലം വിസ്മൃതിയിലായി കഴിഞ്ഞു – മുഖ്യമന്ത്രി പിണറായി വിജയന്‍

Spread the love

2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കിഫ്‌ബി വഴി അഭൂതപൂർവ്വമായ വികസന മുന്നേറ്റത്തിനാണ് നമ്മുടെ നാട് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ഒമ്പതര വർഷത്തിനിടെ 90,562 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടന്നുവെന്നത് ഈ വികസനക്കുതിപ്പിന്റെ ബാഹുല്യം വെളിപ്പെടുത്തുന്നു. ഓരോ വർഷമെടുത്താൽ 9603 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളെന്നാണ് കണക്ക്. അപ്രകാരം ഓരോ ദിവസവും 26 കോടി രൂപയുടെ വികസന പ്രവർത്തങ്ങൾ നടക്കുന്നുവെന്ന് ചുരുക്കം! പശ്ചാത്തല സൗകര്യ മേഖലയിലും നൂതന സംവിധാനങ്ങളുടെ കാര്യത്തിലും സ്വപ്നസദൃശമായ മാറ്റങ്ങൾ! കേരളത്തിന്റെ വളർച്ച അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുകയാണ്. ഈ നേട്ടങ്ങളെ ഊർജ്ജമാക്കി കൂടുതൽ ഉയരങ്ങളിലേക്ക് നമ്മുടെ നാടിനെ ഉയർത്തേണ്ടതുണ്ട്. അതിനായി ഒന്നിച്ചു മുന്നേറാം.
കിഫ്ബി പദ്ധതികളുടെ വിവരങ്ങൾ അറിയുന്നതിനായി
https://www.kiifb.org/prjStatus.jsp
കിഫ്ബി വഴി 140 നിയമസഭാ മണ്ഡലങ്ങളിലും നടപ്പാക്കുന്ന പദ്ധതികൾ – https://www.youtube.com/@govkiifb/playlists

Author

Leave a Reply

Your email address will not be published. Required fields are marked *