കോണ്‍ഗ്രസ് പാര്‍ട്ടിയെ ലക്ഷ്യം വച്ചുള്ള മോദി സര്‍ക്കാരിന്റെ നാണംകെട്ട നാഷണല്‍ ഹെറാള്‍ഡ് കേസ് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അപമാനത്തില്‍ കലാശിച്ചുവെന്ന് പവന്‍ ഖേര ചൂണ്ടിക്കാട്ടി. അടിസ്ഥാനരഹിതമായ കേസ് ഡല്‍ഹി കോടതി ചവറ്റുകുട്ടയിലിട്ടു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്ണന്‍ സോണിയ ഗാന്ധിക്കും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരേ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് കോടതി തള്ളിയത് മോദി-ഷായുടെ പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ കനത്ത തിരിച്ചടിയാണ്. രാജ്യത്തോട് പച്ചക്കള്ളം പറഞ്ഞ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജിവയ്ക്കണം.
12 വര്‍ഷം അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് ഇഡിയാണ് കേസുമായി മുന്നോട്ടുപോയത്. ബിജെപി സര്‍ക്കാരിന്റെ ‘വോട്ട് ചോരി’ ശ്രീ രാഹുല്‍ ഗാന്ധി തുറന്നു കാട്ടിയതിനെ തുടര്‍ന്നാണ് വേട്ടയാടല്‍ ശക്തിപ്പെടുത്തിയത്. ആരോപണങ്ങള്‍ കടുപ്പിക്കുകയും എതിരാളികളെ നിരന്തരം കോടതി കയറ്റുകയും ചെയ്തു. രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായ 5 ദിവസം 50 മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇഡി ബിജെപിയുടെ ഭീഷണിപ്പെടുത്തല്‍ ഏജന്‍സിയായി ചുരുങ്ങി.
മോദി-ഷാ ഭരണകൂടം സിബിഐ, ആദായനികുതി വകുപ്പ് എന്നിവയെയും ഗാന്ധി കുടുംബത്തിനെതിരെ അഴിച്ചുവിട്ടു. നിരന്തരമായ സമ്മര്‍ദ്ദങ്ങളും ഭീഷണികളും മാധ്യമ വിചാരണകളും ഉണ്ടായിട്ടും കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ നേതാക്കളും ഒരിഞ്ചും വഴങ്ങിയില്ല. കാരണം അവര്‍ സത്യത്തോടൊപ്പം നില്‍ക്കുന്നു. നാഷണല്‍ ഹെറാള്‍ഡ് ‘കേസില്‍’ ബിജെപിയുടെ ആരോപണങ്ങള്‍ വെറും നുണകളുടെ ഒരു കൂട്ടം മാത്രമാണെന്ന് 140 കോടി ഇന്ത്യക്കാര്‍ തിരിച്ചറിഞ്ഞു.
2014 ജൂലൈയില്‍, നാഷണല്‍ ഹെറാള്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ നല്കിയ പരാതിയുമായി ഇഡി മുന്നോട്ടുപോയി. എന്നാല്‍ ള്ളപ്പണം വെളുപ്പിക്കല്‍ നിയമം സെക്ഷന്‍ 5 പ്രകാരം, അന്വേഷിക്കാന്‍ അധികാരപ്പെടുത്തിയ ഒരു വ്യക്തിയുടെ പരാതിയിലോ എഫ്‌ഐആറിലോ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ എന്ന് ഡല്‍ഹി കോടതി ഊന്നിപ്പറഞ്ഞു. ഡോ. സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് കേസുമായി ബന്ധമില്ലാത്തതിനാലും ഏജന്‍സികള്‍ (സിബിഐ/ഇഡി) ഒരു ദശാബ്ദക്കാലം എഫ്‌ഐആര്‍ ഫയല്‍ ചെയ്യാത്തതിനാലും, കേസിന് നിയമപരമായ അടിത്തറയില്ലെന്നും പൂര്‍ണ്ണമായും രാഷ്ട്രീയ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് നിര്‍മ്മിച്ചതെന്നും ആയിരുന്നു കോടതിയുടെ അന്തിമ വിധി.
നാഷണല്‍ ഹെറാള്‍ പത്രം ഇന്ത്യന്‍ ദേശീയതയുടെയും രാഷ്ട്രീയപോരാട്ടത്തിന്റെയും പ്രതീകമാണ്. ബ്രിട്ടീഷുകാര്‍ നിരോധിച്ച ഈ പത്രത്തിനെതിരേയാണ് ബിജെപിയും രംഗത്തുവന്നതെന്ന് പവന്‍ ഖേര ചൂണ്ടിക്കാട്ടി.