രൂപയ്ക്ക് വിലയില്ലായിരിക്കാം, പക്ഷേ സ്വർണ്ണത്തിനു ചരിത്രവില! : ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്

Spread the love

ഡോ. മാത്യു ജോയിസ്, ലാസ്‌ വേഗാസ്

സ്ത്രീകളേ, നിങ്ങൾ സമ്പന്നരല്ലെന്ന് ഇനി പറയല്ലേ. നിങ്ങളുടെ പഴയ സ്പെയർ മോതിരം ഒരു ലക്ഷം രൂപയ്ക്ക് വിൽക്കുക, അല്ലെങ്കിൽ പഴയ കമ്മലുകൾ രണ്ട് ലക്ഷം രൂപയ്ക്ക് വിൽക്കുക. മറ്റ് പഴയ വളകൾ അല്ലെങ്കിൽ മാല എന്നിവ തൽക്കാലം ഭദ്രമായി സൂക്ഷിച്ചോളൂ. നിങ്ങൾ ഉടൻ തന്നെ ഒരു കോടീശ്വരിയാകും!

രൂപയ്ക്ക് വിലയില്ലെന്ന് തോന്നിയേക്കാം, പക്ഷേ സ്വർണ്ണത്തിനു എന്നും വിലയുണ്ടല്ലോ.
ആഗോള വ്യാപാര പ്രശ്‌നങ്ങളും യുഎസ് ഡോളറിന്റെ ദുർബലതയും കാരണം 2025-ൽ ഇന്ത്യയിലെ സ്വർണ്ണ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി, 10 ഗ്രാമിന് ₹1 ലക്ഷം എന്ന പരിധി കടന്നു.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ വർഷമായ 1947-ൽ, 24 കാരറ്റ് സ്വർണ്ണത്തിന്റെ 10 ഗ്രാം വില ഏകദേശം ₹88 ആയിരുന്നു, അതായത് ഗ്രാമിന് ₹8.8 ആയിരുന്നു, ഇന്നത്തെ വിലകളിൽ നിന്ന് തികച്ചും ചിന്തിക്കാൻ പോലും മായ വിലക്കുറവ്, സ്വാതന്ത്ര്യാനന്തര സാമ്പത്തിക മാറ്റങ്ങൾക്ക് മുമ്പ് ആഗോള സ്വർണ്ണ നിലവാര വ്യവസ്ഥയിൽ സ്ഥിരതയുള്ള നിരക്കുകൾ ഉണ്ടായിരുന്നെങ്കിലും ഈ യുഗത്തിലെ കുതിപ്പ് പ്രതിഫലിപ്പിക്കുന്നത് ആശ്ചര്യം മാത്രം.

ആഗോള വിപണിയുടെ ചുവടുപിടിച്ച് തന്നെയാണ് ഇന്ത്യയിലും സ്വർണവില ഉയർന്നത്. കേരള സംസ്ഥാനത്ത് സ്വർണവില ഒരു ലക്ഷം രൂപ തൊട്ടു. 1,01,600 രൂപയ
വില ഉയർന്നതോടെയാണ് ചരിത്രത്തിലാദ്യമായി സ്വർണവില ലക്ഷം തൊട്ടത്.

ഉയർന്ന ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വം സ്വർണ്ണത്തിനും വെള്ളിക്കും വേണ്ടിയുള്ള ആവശ്യം വർദ്ധിപ്പിച്ചിട്ടുണ്ട്, ഇത് സാധാരണയായി ഓഹരി വിലകളിലെ ചലനങ്ങളിൽ നിന്ന് ഒരു പരിധിവരെ സ്വതന്ത്രമാണെന്ന് ചില വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. അതേസമയം, ബോണ്ട് വിപണികളിലെ ചാഞ്ചാട്ടവും യുഎസ് ഡോളറിന്റെ മൂല്യത്തകർച്ചയും, സാധാരണയായി സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കപ്പെടുന്ന ഇതര ആസ്തികളെയും അസ്ഥിരപ്പെടുത്തിയിട്ടുണ്ട്.

ഈ വില നീക്കങ്ങൾ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണ്ണത്തിന് 10% ഉം 2025 ൽ ഏകദേശം 70% ഉം വർദ്ധനവുണ്ടായി. തിങ്കളാഴ്ച ഉച്ചവരെ, സ്വർണ്ണത്തിന്റെ വില ഔൺസിന് 4,470 ഡോളറിലെത്തിയിയുന്നു.
ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില അട
സ്വർണവില അടുത്ത വർഷം തന്നെ ഔൺസിന് 5000 ഡോളർ തൊടുമെന്ന പ്രവചനങ്ങൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

Author

Leave a Reply

Your email address will not be published. Required fields are marked *