വലപ്പാട്- മണപ്പുറം ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി (ഗ്രൂപ്പ് CFO) ഭുവനേശ്് താരാശങ്കറിനെ നിയമിച്ചു. ഗ്രൂപ്പിനു കീഴിലുള്ള എല്ലാ കമ്പനികളുടേയും സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഇനി മുതല്‍ ഇദ്ദേഹത്തിനായിരിക്കും. മൂലധന കാര്യക്ഷമത, ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഗുണ നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഡയറക്ടര്‍ ബോര്‍ഡും ഉന്നത നേതൃത്വവുമായിച്ചേര്ന്നാവും പ്രവര്‍ത്തനം.
ഇന്ത്യയിലും വിദേശ നാടുകളിലും പ്രമുഖ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ മൂന്നു പതിറ്റാണ്ടിലേറെ സേവന പരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഭുവനേശ് താരാശങ്കര്‍. സാമ്പത്തിക വളര്‍ച്ചാ തന്ത്രങ്ങള്‍ക്കു രൂപം നല്‍കുന്നതിലും ബാലന്‍ഷീറ്റ് കൈകാര്യം, നിക്ഷേപകരുമായുള്ള വിനിമയം എന്നീ മേഖലകളിലും അറിയപ്പെടുന്ന വിദഗ്ധനാണ്. മണപ്പുറം ഗ്രൂപ്പിലേക്കു വരുന്നതിനു മുമ്പ് RBL ബാങ്കില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്നു. ജന സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, സിറ്റി ബാങ്കില്‍ ഇന്ത്യയിലും മിഡിലീസ്റ്റിലും ക്ലസ്റ്റര്‍ കണ്ട്രോളര്, CFO പദവികളും വഹിച്ചിട്ടുണ്ട്.
പ്രമുഖ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ മികച്ച പ്രവര്‍ത്തന പരിചയമുള്ള ഭുവനേശ് താരാശങ്കര്‍ ഗ്രൂപ്പ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവിയിലെത്തുന്നതോടെ കമ്പനിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്ന് മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ പറഞ്ഞു.
Asha Mahadevan