ക്രൈസ്തവ വേട്ട അവസാനിപ്പിക്കാന്‍ അണികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണം: കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍

Spread the love

ക്രൈസ്തവ വേട്ട അവസാനിപ്പിക്കാന്‍ സംഘപരിവാര്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ പ്രധാനമന്ത്രിയും ബിജെപി നേതൃത്വവും തയ്യാറാകണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് എംഎം ഹസന്‍.

ഉത്തരാഖണ്ഡ്, രാജസ്ഥാന്‍,യുപി,ഡല്‍ഹി,ജമ്മുകാശ്മീര്‍,ഛത്തീസ്ഗഡ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പുരോഹിതരും വിശ്വാസികളും വ്യാപകമായി ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ കേക്കുമായി അരമനകള്‍ കയറിയിറങ്ങിയ ബിജെപി നേതാക്കള്‍ ഇത്തവണ അതിന് മുതിരാതിരുന്നത് ഈ ആക്രമണങ്ങളിലെ കുറ്റബോധം കൊണ്ടാണോ? ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടി പ്രതിഷേധാര്‍ഹമാണെന്ന് എംഎം ഹസന്‍ പറഞ്ഞു.
കേരളത്തില്‍ ക്രൈസ്തവ സഭയുമായി ഒളിഞ്ഞും തെളിഞ്ഞും സഹകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ബിജെപി നേതൃത്വം അവരുടെ ദേശീയനേതൃത്വത്തോട് എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിക്കുന്നില്ല.കഴിഞ്ഞ വര്‍ഷം നനംബര്‍ വരെ 706 ആക്രമണങ്ങള്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നു. അക്രമികളായ സംഘപരിവാര്‍കാര്‍ക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ബിജെപി ഭരണകൂടം തയ്യാറാകുന്നില്ല.

ക്രിസ്തുമസ് അവധി ദിവസം സ്‌കൂള്‍ പ്രവര്‍ത്തി ദിനമാക്കി യുപി യോഗി സര്‍ക്കാര്‍ ഉത്തരവിറക്കിയതിലും വിദ്വേഷ രാഷ്ട്രീയം പ്രകടമാണ്. മതസ്വാതന്ത്രവും സഞ്ചാര സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനല്‍കുമ്പോഴാണ് രാജ്യത്തെ കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രം ഒഴിവാക്കി യാത്ര ചെയ്യേണ്ടി വന്നത്. രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന ഈ ആക്രമണങ്ങള്‍ക്കെതിരെ എല്ലാ മതേതരവിശ്വാസികളും പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എംഎം ഹസന്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *