വിവധ സർക്കാർ സംവിധാനങ്ങളുമായി നേരിട്ട് സംവദിക്കാനുള്ള അവസരം പൊതുജനങ്ങൾ ലഭ്യമാക്കുകയാണ് പോർട്ടലിന്റെ പ്രധാന ലക്ഷ്യം. ക്വിസ്സുകൾ, പോളുകൾ, മത്സരങ്ങൾ, ചർച്ചകൾ, പ്രതിജ്ഞകൾ എന്നിവയിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരാൻ ജനങ്ങൾക്ക് സാധിക്കും. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കാനുള്ള സംവിധാനം വഴി സർക്കാർ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനാകും. വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ ലഭ്യമാക്കും. സർക്കാരിന്റെ പ്രധാന നേട്ടങ്ങൾ, ലഭിച്ച പുരസ്കാരങ്ങൾ, വിവിധ മേഖലകളിൽ കേരളം രാജ്യത്ത് ഒന്നാമതെത്തിയതിന്റെ വിവരങ്ങൾ എന്നിവയും ഉൾപെടുത്തിയിട്ടുണ്ട്.
ആളുകളെ ആകർഷിക്കുന്നതിനായി ഗെയിമിഫൈഡ് അനുഭവം നൽകുന്ന നൂതന സംവിധാനഞങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് റിവാർഡ് പോയിന്റുകൾ ലഭിച്ചു തുടങ്ങും. ഓരോ ടാസ്ക്കുകൾ പൂർത്തിയാക്കുമ്പോഴും പോയിന്റുകളും ബാഡ്ജുകളും സ്വന്തമാക്കാം. ബിഗിന്നർ മുതൽ എന്റെ കേരളം അംബാസിഡർ വരെ ഏഴ് ലെവൽ ബാഡ്ജുകൾ ലഭിക്കും. റിവാർഡ് പോയിന്റുകൾ സർക്കാർ സംഘടിപ്പിക്കുന്ന വിനോദപരിപാടികളിലേക്കുള്ള പ്രവേശന ടിക്കറ്റുകളാക്കി പ്രയോജനപ്പെടുത്താനാവും. കമ്പ്യൂട്ടറിലും മൊബൈലിലും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലുള്ളതാണ് ഡിസൈൻ.
ലിങ്ക്: https://entekeralam.kerala.gov.in