കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകകള്‍ക്ക് സവിശേഷ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ അവസരം
കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ ഇടപെടലിന്റെ ഭാഗമായി കലാ, കായിക, സൃഷ്ടിപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഭിന്നശേഷി സര്‍ഗോത്സവമായ ‘സവിശേഷ – Carnival of the Different’ 2026 ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭിന്നശേഷി സ്പോര്‍ട്സ് ഇനത്തില്‍ ജില്ലയില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍, സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തവര്‍, ദേശീയ അന്തര്‍ദേശീയ തലത്തില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 14 ന് മുന്‍പായി [email protected] എന്ന ഇമെയില്‍ വഴി അയക്കേണ്ടാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7593878157 എന്ന നമ്പറില്‍ ബന്ധപ്പെടാം.