സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി പോലും എടുക്കാത്ത് എന്തുകൊണ്ടാണെന്നതില്‍ എല്ലാവര്‍ക്കും സംശയമുണ്ട് : പി.കെ കുഞ്ഞാലിക്കുട്ടി (പ്രതിപക്ഷ ഉപനേതാവ്)

Spread the love

   

പറഞ്ഞതു തന്നെ പ്രതിപക്ഷം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ് ഭരണപക്ഷം പറയന്നത്. പറഞ്ഞതു തന്നെ പറഞ്ഞുകൊണ്ടിരിക്കുകയല്ല, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പുതിയൊരു സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട സി.പി.എം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി പോലും എടുക്കാത്ത് എന്തുകൊണ്ടാണെന്നതില്‍ എല്ലാവര്‍ക്കും സംശയമുണ്ട്. കുറ്റപത്രം നല്‍കുന്നത് വൈകിപ്പിച്ച് സ്വാഭാവിക ജാമ്യം കിട്ടി എല്ലാവരും ജയിലില്‍ നിന്നും പുറത്തിറങ്ങി കഴിഞ്ഞാല്‍ അന്വേഷണ സംഘത്തെ നിയന്ത്രിക്കാമെന്ന പ്ലാന്‍ സി.പി.എമ്മിന് ഉണ്ടായിരുന്നെന്ന തരത്തിലാണ്    

കാര്യങ്ങള്‍ പോകുന്നത്. എല്ലാവര്‍ക്കും ജാമ്യം കിട്ടയാല്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള ഇല്ലാതാകുമെന്നാണ് അവര്‍ കരുതുന്നത്. സി.പി.എം നേതാക്കള്‍ തലപ്പത്ത് ഇരിക്കുമ്പോള്‍ ആരും അറയില്ലെന്നു കരുതിയാണ് ശബരിമലയില്‍ കൊള്ള നടത്തിയത്. കൊള്ള മറച്ചുവയ്ക്കാന്‍ സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പറഞ്ഞിട്ട് കാര്യമില്ല. സ്വര്‍ണക്കൊള്ള ഒതുക്കിതീര്‍ക്കാനാണ് ശ്രമിക്കുന്നത്. കേസ് ഒന്നും ആകാതിരിക്കാന്‍ നോക്കുകയാണ്. ജനങ്ങള്‍ക്ക് ഇതൊക്കെ മനസിലായി തുടങ്ങി. ശബരിമല സ്വര്‍ണക്കൊള്ള കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതിന് എതിരെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *