എസ്.പി വെങ്കിടേഷിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം

Spread the love

ഹിറ്റുകളുടെ പൂക്കാലം ഒരുക്കിയ സംഗീത സംവിധായകനായിരുന്നു എസ്.പി വെങ്കിടേഷ്. നിത്യഹരിത ഗാനങ്ങള്‍ കൊണ്ട് മലയാളിയുടെ ഹൃദയം കീഴടക്കിയ അസാമാന്യ പ്രതിഭ. രാജാവിന്റെ മകന്‍ എന്ന സിനിമ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയപ്പോള്‍ എസ്.പി വെങ്കിടേഷിനെ സംഗീത സംവിധായകന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തി.

സലില്‍ ചൗധരിയും ശ്യാമും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വഴികളുടെ തുടര്‍ച്ചയായിരുന്നു എസ്.പി വെങ്കിടേഷ്. മെലഡിയുടെ മാന്ത്രികന്‍, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭാശാലി. സംഗീത സംവിധാനത്തില്‍ മാത്രമല്ല പശ്ചാത്തല സംഗീതത്തിലും എസ്.പി വെങ്കിടേഷ് തരംഗം സൃഷ്ടിച്ചു.

എത് പ്രായത്തിലുള്ളവരും ഒരു പോലെ ആസ്വദിക്കുന്ന സംഗീതമാണ് എസ്.പി വെങ്കിടേഷിന്റേത്. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് എസ്.പി വെങ്കിടേഷിന്റെ സംഗീതത്തിലുണ്ട്. മലയാളം മാത്രമല്ല തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം കണ്ട അസാധാരണ പ്രതിഭയ്ക്ക് വിട.

 

Leave a Reply

Your email address will not be published. Required fields are marked *