എം.മുരളിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചിച്ചു

Spread the love

 

മാവേലിക്കര മുന്‍ എംഎല്‍എയും രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന്‍ സംസ്ഥാന ചെയര്‍മാനുമായ എം.മുരളിയുടെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചിച്ചു.

എം മുരളിയുടെ വേര്‍പാട് വലിയ വേദനയാണ് ഉണ്ടാക്കിയത്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്നു എം.മുരളി. കെഎസ് യുവിന്റെ ജില്ലാ പ്രസിഡന്റ് ആയിരുന്ന കാലഘട്ടം മുതല്‍ അദ്ദേഹവുമായി വ്യക്തിപരമായി നല്ല സൗഹൃദബന്ധമാണ് ഉണ്ടായിരുന്നത്. നിയമസഭാ സാമാജികന്‍ എന്ന നിലയിലും മികച്ച പ്രവര്‍ത്തനം അദ്ദേഹം കാഴ്ചവെച്ചു. രാജീവ് ഗാന്ധി പഞ്ചായത്തീരാജ് സംഘടന്റെ സംസ്ഥാന ചെയര്‍മാന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വളരെ സഹായകരമായിരുന്നു. മികച്ച സംഘാടകനെ കൂടിയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *