ഹൂസ്റ്റണിൽ അപ്പാർട്ട്‌മെന്റിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് സംശയം

Spread the love

ഹൂസ്റ്റൺ :  ഡൗൺടൗൺ ഹൂസ്റ്റണിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഫാനിൻ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. യുവാവ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

അപ്പാർട്ട്‌മെന്റിന് പുറത്ത് രക്തം തളംകെട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയാണ് പൊലീസിനെ വിവരമറിയിച്ചത്.

24 വയസ്സുള്ള യുവതിയെ വെടിയേറ്റ നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മൃതദേഹവും ലഭിച്ചത്.

ഹൂസ്റ്റൺ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇത് ഒരു ‘മർഡർ-സൂയിസൈഡ്’ (കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യ) കേസാണെന്ന് കരുതുന്നു. യുവാവ് യുവതിയെ വെടിവെച്ച ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു എന്നാണ് സൂചന.

സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *