മുൻ എൻ.എഫ്.എൽ (NFL) സൂപ്പർ താരവും പ്രശസ്ത ഫുട്ബോൾ താരവുമായ ട്രെ ജോൺസൺ (54) അന്തരിച്ചു

Spread the love

വാഷിംഗ്ടൺ : മുൻ എൻ.എഫ്.എൽ (NFL) സൂപ്പർ താരവും പ്രശസ്ത ഫുട്ബോൾ താരവുമായ ട്രെ ജോൺസൺ (54) അന്തരിച്ചു. കുടുംബത്തോടൊപ്പം വിനോദയാത്രയിലായിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ഭാര്യ ഐറിൻ ജോൺസൺ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്.

:വാഷിംഗ്ടൺ കമാൻഡേഴ്‌സിന്റെ എക്കാലത്തെയും മികച്ച ഒഫൻസീവ് ലൈൻമാൻമാരിൽ ഒരാളായിരുന്ന അദ്ദേഹം, 1994-ലാണ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 1999-ൽ പ്രോ ബൗൾ, സെക്കൻഡ് ടീം ഓൾ-പ്രോ ബഹുമതികൾ നേടി കായികരംഗത്ത് ശ്രദ്ധേയനായി.

എട്ട് സീസണുകൾ നീണ്ട കായിക ജീവിതത്തിന് ശേഷം അദ്ദേഹം അധ്യാപന രംഗത്തേക്ക് തിരിഞ്ഞു. മെറിലാൻഡിലെ ലാൻഡൻ സ്കൂളിൽ ഹിസ്റ്ററി അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മികച്ച ഒരു കായികതാരം എന്നതിലുപരി, വിദ്യാർത്ഥികൾക്ക് പ്രിയങ്കരനായ ഒരു ഗുരുനാഥൻ കൂടിയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാൽ അടുത്തിടെ അദ്ദേഹം അവധിയിലായിരുന്നു.

“തന്റെ മക്കളായ ക്ലോയി, ഇ.ജെ, ഇ.സഡ്, ഈഡൻ എന്നിവർക്ക് മാതൃകയായ ഒരു പിതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളെ തളർത്തിക്കളഞ്ഞു,” ഐറിൻ ഫേസ്ബുക്കിൽ കുറിച്ചു. ട്രെ ജോൺസന്റെ മരണത്തിൽ വാഷിംഗ്ടൺ കമാൻഡേഴ്‌സ് ടീമും മുൻ സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *