ഹരിപ്പാട് : ഹരിപ്പാട് യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തല നാളെ (21 -3 -2006 )രാവിലെ 11 മണിക്ക് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കും. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് മുന്നിൽ നിന്നും രാവിലെ 10.30ന് പ്രവർത്തകരോടൊപ്പം റവന്യൂ ടവറിൽ എത്തി തഹസീൽദാരുടെ കാര്യാലയത്തിൽ വരണാധികാരിയായ എൽ.എ വിഭാഗം ഡെപ്യൂട്ടി കളക്ടർ മുമ്പാകെ രമേശ് ചെന്നിത്തല പത്രിക സമർപ്പിക്കും.