കെപിസിസി പ്രചരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല മാർച്ച് 27 ന് തിരുവനന്തപുരം ജില്ലയിലെ യുഡിഎഫിൻ്റെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

Spread the love

   

രാവിലെ 9.00 ന് നെയ്യാറ്റിൻകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി എൻ. ശക്തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനം പോഴിയൂർ, ഉച്ചക്കടയിൽ നിർവഹിക്കും.തുടർന്ന് രാവിലെ 10.00 ന് തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി സിപി ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി പരിപാടിയിൽ പങ്കെടുക്കും. 10.30 ന് വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് വോട്ട് അഭ്യർത്ഥിച്ചു വിവിധ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തും.ശേഷം രാവിലെ 11.30 ന് കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തും.

വൈകുന്നേരം 4.00 ന് കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശരത്ചന്ദ്രപ്രസാദിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യും. 5.00 ന് ചിറയിൻകീഴിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിന്റെയും 6.00 ന് വർക്കലയിൽ യുഡിഎഫ് സ്ഥാനാർത്ഥി വർക്കല കഹാറിന്റെയും തെരഞ്ഞെടുപ്പ് പ്രചരണ പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *