മാര്‍ച്ച് 31നു് തുടങ്ങുന്ന തിരഞ്ഞെടുപ്പ് പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം : ജില്ലാ കലക്ടര്‍

Spread the love

         

തിരഞ്ഞെടുപ്പ് പോളിംഗ് ജോലിക്കായി നിയോഗിക്കപ്പെട്ടവര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഇന്ന് (മാര്‍ച്ച് 31) മുതല്‍ മുതല്‍ ഏപ്രില്‍ രണ്ട് വരെ വിവിധ കേന്ദ്രങ്ങളിലായി നടത്തുമെന്നും നിയോഗിക്കപ്പെട്ടവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിശ്ചയിച്ച പരിശീലനപരിപാടി മാറ്റമില്ലാതെ നടത്തുമെന്നും വ്യക്തമാക്കി. വിവിധ നിയോജകമണ്ഡലങ്ങളിലെ പരിശീലനകേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ:
കരുനാഗപ്പള്ളി: വിദ്യാധിരാജ കോളേജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ് കരുനാഗപ്പള്ളി. ചവറ: ബേബിജോണ്‍ മെമ്മോറിയല്‍ കോളേജ്, കുന്നത്തൂര്‍: കെ.എസ്.എം.ഡി.ബി കോളേജ് ശാസ്താംകോട്ട, കൊട്ടാരക്കര: കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സ്വരാജ് ഹാള്‍, കില സി.എച്ച്.ആര്‍.ഡി കൊട്ടാരക്കര, പത്തനാപുരം: മൗണ്ട് ടാബോര്‍ ട്രെയിനിങ് കോളേജ്, പുനലൂര്‍: നെല്ലിപ്പള്ളി സര്‍ക്കാര്‍ പോളിടെക്നിക് കോളേജ്. ചടയമംഗലം: കില സി.എച്ച്.ആര്‍.ഡി കൊട്ടാരക്കര, കില സി.എസ്.ഇ.ഡി കൊട്ടാരക്കര, കുണ്ടറ: ടി.കെ.എം ആര്‍ട്സ് കോളേജ്. കൊല്ലം: ടി.കെ.എം എഞ്ചിനീയറിങ് കോളേജ്, ഇരവിപുരം: എസ്.എന്‍ കോളേജ് കൊല്ലം, ചാത്തന്നൂര്‍: എസ്.എന്‍ വിമന്‍സ് കോളേജ് കൊല്ലം. വേേു:െ//ീൃറലൃ.രലീ.സലൃമഹമ.ഴീ്.ശി വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത ശേഷം മെനുവില്‍ നിന്നും ‘ഗിീം ഥീൗൃ ജീേെശിഴ ഛൃറലൃ’ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പരിശീലനത്തിന്റെ തീയതിയും സ്ഥലവും വിശദവിവരങ്ങളും ലഭ്യമാകും. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *