66-ാം വയസ്സിൽ കാനഡയിൽ മാരത്തൺ പൂർത്തിയാക്കി മലയാളി പ്രതിഭ ജൂലിയസ് ചാക്കോ : സി വി സാമുവേൽ ,ഡിട്രോയിറ്റ്

Spread the love

മിസിസാഗ (കാനഡ): പ്രായം വെറുമൊരു അക്കമാണെന്ന് തെളിയിച്ചുകൊണ്ട് 66-കാരനായ ജൂലിയസ് ചാക്കോ മിസിസാഗ മാരത്തണിൽ (21 കിലോമീറ്റർ) ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഏപ്രിൽ 26 ഞായറാഴ്ച നടന്ന ‘റൺ യുവർ സ്റ്റോറി 2026’ എന്ന പരിപാടിയിൽ ആയിരത്തിമുന്നൂറിലധികം പേർക്കൊപ്പമാണ് അദ്ദേഹം മത്സരിച്ചത്.

65 വയസ്സിന് മുകളിലുള്ളവർക്ക് അനുവദിച്ച 3 മണിക്കൂർ 45 മിനിറ്റിന് പകരം വെറും 2 മണിക്കൂർ 40 മിനിറ്റ് 2 സെക്കൻഡ് കൊണ്ട് അദ്ദേഹം ഓട്ടം പൂർത്തിയാക്കി.

കഴിഞ്ഞ 35 വർഷമായി പ്രമേഹബാധിതനായ ജൂലിയസ്, മരുന്നുകളുടെ സഹായമില്ലാതെ വ്യായാമത്തിലൂടെയും ഓട്ടത്തിലൂടെയുമാണ് തന്റെ ആരോഗ്യം സംരക്ഷിക്കുന്നത്.

മധ്യപ്രദേശിലെ രത്‌ലാമിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്.

കാനഡയിലുള്ള മകനെ സന്ദർശിക്കാൻ എത്തിയ ജൂലിയസ്, വടക്കേ അമേരിക്കയിൽ ഒരു മാരത്തൺ ഓടുക എന്ന തന്റെ ആജീവനാന്ത സ്വപ്നമാണ് ഇവിടെ യാഥാർത്ഥ്യമാക്കിയത്. ഇന്ത്യയിലെ മെഡിക്കൽ അസോസിയേഷനുകളിൽ സജീവ സാന്നിധ്യമായ അദ്ദേഹം തന്റെ ജീവിതശൈലിയിലൂടെ നിരവധി പേർക്ക് പ്രചോദനമേകുന്നു. മേയ് അവസാനത്തോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *