എല്ലാവർക്കും ഹൃദയം നിറഞ്ഞ മെയ്ദിനാശംസകൾ : രമേശ് ചെന്നിത്തല

Spread the love

ഒരു മെയ് 1 കൂടി കടന്നു വന്നു. കനൽപാതകൾ താണ്ടി ലോകതൊഴിലാളി വർഗം നടത്തിയ അവകാശപ്പോരാട്ടങ്ങളുടെ സ്മരണകളിരമ്പുന്ന ദിനം. അങ്ങനെ നേടിയെടുത്ത അവകാശങ്ങളെല്ലാം റദ്ദ് ചെയ്യാൻ വെമ്പി നിൽക്കുന്ന പുതിയ കോർപ്പറേറ്റ് സാമ്രാജ്യങ്ങൾ ലോകമെങ്ങും ഉയർന്നു വരികയാണ്. തൊഴിലാളി സമൂഹത്തിന്റെ സംഘടിതശക്തിയെ വിഘടിപ്പിക്കാനുള്ള തന്ത്രങ്ങളാണ് ഇവരുടെ ഉപശാലകളിൽ ഒരുങ്ങുന്നത്. ചരിത്രത്തെ ത്രസിപ്പിച്ച പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയെടുത്ത അവകാശങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. എല്ലാവർക്കും ഹൃദയം നിറഞ്ഞ മെയ്ദിനാശംസകൾ.

Leave a Reply

Your email address will not be published. Required fields are marked *