ഹ്യൂസ്റ്റൺ പൂരം മാറ്റിവെച്ചു: പുതുക്കിയ തീയതി മെയ് 16

Spread the love

ഹ്യൂസ്റ്റൺ :  തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ സംഘടിപ്പിക്കുന്ന ‘ഹ്യൂസ്റ്റൺ പൂരം’ ആഘോഷങ്ങളുടെ തീയതി മാറ്റിവെച്ചു. മോശം കാലാവസ്ഥാ മുന്നറിയിപ്പിനെത്തുടർന്നാണ് മെയ് 9-ന് നിശ്ചയിച്ചിരുന്ന പരിപാടി മെയ് 16-ലേക്ക് മാറ്റിയതെന്ന് അസോസിയേഷൻ ഭാരവാഹികളായ ധനിഷാ സാം, ജോൺ ആന്റണി കാട്ടൂക്കാരൻ, ജിനോ ജോൺസ്‌ പള്ളത്തു, മാത്യു എബ്രഹാം എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു

തീയതി മാറ്റം മൂലം സ്പോൺസർമാർക്കും കലാകാരന്മാർക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന അസൗകര്യത്തിൽ ഭാരവാഹികൾ ഖേദം പ്രകടിപ്പിച്ചു. പുതുക്കിയ തീയതിയിൽ കൂടുതൽ വിപുലമായ രീതിയിൽ പൂരം ആഘോഷിക്കുമെന്നും എല്ലാ മലയാളി കുടുംബങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായും അസോസിയേഷൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *