കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനി താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരണമടഞ്ഞു

Spread the love

അബ്ബാസിയ : എറണാകുളം പെരുമ്പാവൂർ സ്വദേശി ചിറക്കര മുറ്റത്ത് ശ്രീ ബിജു സി മാണിയുടെയും ശ്രീമതി ലിബി ബിജുവിന്റെയും മകൾ ഫേബ ബിജു മാണിയാണ് (14 വയസ്സ്) താമസിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണമടഞ്ഞത്.

അബ്ബാസിയ ഹൈവേ മാർക്കറ്റിന് സമീപത്ത് വച്ച് മെയ്‌ 13 ബുധനാഴ്ച്ച ഉച്ചക്ക് മൂന്നര മണിയോടെയാണ് സംഭവം. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിലെ ക്ലാസ് 9 വിദ്യാർഥിനിയായിരുന്നു ഫേബ ബിജു മാണി.

കുവൈത്തിലെ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വാർത്ത : പ്രസാദ് തീയാടിക്കൽ

Leave a Reply

Your email address will not be published. Required fields are marked *