സൗത്ത് കരോലിനയിലെ ബൈക്ക് ഫെസ്റ്റിവലിൽ തിക്കും തിരക്കും; 19 പേർക്ക് പരിക്ക്

Spread the love

സൗത്ത് കരോലിന : അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള അറ്റ്ലാന്റിക് ബീച്ചിൽ നടന്ന ബൈക്ക് ഫെസ്റ്റിവലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 19 പേർക്ക് പരിക്കേറ്റു. വാർഷിക ‘ബ്ലാക്ക് പേൾ കൾച്ചറൽ ഹെറിറ്റേജ് ആൻഡ് ബൈക്ക് ഫെസ്റ്റിവൽ’ ആഘോഷങ്ങൾക്കിടയിൽ ഞായറാഴ്ച പുലർച്ചെ 1:05 ഓടെയാണ് സംഭവം.

ആഘോഷങ്ങൾക്കിടയിൽ ഒരാൾ പെട്ടെന്ന് ഓടാൻ തുടങ്ങിയത് കൂട്ടത്തിനിടയിൽ ഭീതി പരത്തുകയും, ആളുകൾ ചിതറിയോടാൻ ഇടയാക്കുകയുമായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. സെക്കൻഡുകൾ മാത്രമാണ് ഈ പരിഭ്രാന്തി നീണ്ടുനിന്നത്.

പരിക്കേറ്റവരിൽ ആരുടെയും നില ഗുരുതരമല്ല. മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് സംഘർഷങ്ങളോ ആയുധങ്ങളോ ഉപയോഗിച്ചതായി റിപ്പോർട്ടുകളില്ല. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഫെസ്റ്റിവൽ സാധാരണ നിലയിൽ തുടർന്നു. ട്രാഫിക് നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ അധികൃതർ പ്രദേശത്ത് ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *