ഭർത്താവിന് നേരെ വെടിവെച്ച ശേഷം രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു

Spread the love

ഫീനിക്സ് : ഫീനിക്സിൽ രണ്ട് മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. ആൻഡ്രിയ ക്ലാരിസ് ഡേവിസ് (38) എന്ന യുവതിയാണ് 10 വയസ്സുള്ള മകനെയും 18 മാസം പ്രായമുള്ള മകളെയും കൊലപ്പെടുത്തിയത്.മെയ് 25 തിങ്കളാഴ്ചയായിരുന്നു ഈ ദാരുണ സംഭവം

ഒരു ബാറിലുണ്ടായിരുന്ന ഭർത്താവിന് നേരെയും കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീക്ക് നേരെയും ആൻഡ്രിയ ആദ്യം വെടിയുതിർത്തു. പരിക്കേറ്റ സ്ത്രീ നിലവിൽ ചികിത്സയിലാണ്. ഇതിനുശേഷം, താൻ കുട്ടികളെ അപായപ്പെടുത്താൻ പോകുകയാണെന്ന് ഭർത്താവിന് സന്ദേശമയച്ച യുവതി, വീട്ടിലെത്തി കുട്ടികളെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *