മെസ്സി ആരാധനയിൽ തന്റെ ക്ലിനിക്കിനെ മെസ്സി മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് ഡാല്ലാസിലുള്ള ഒരു അർജന്റീനൻ വംശജനായ ഡോക്ടർ

Spread the love

ഡാളസ് : ലോകകപ്പ് ആവേശം കൊടുമുടിയിലെത്തി നിൽക്കെ, ഫുട്ബോൾ താരം ലയണൽ മെസ്സിയോടുള്ള ആരാധന മൂത്ത് തന്റെ ക്ലിനിക്കിനെ മെസ്സി മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് ഡാല്ലാസിലുള്ള ഒരു അർജന്റീനൻ വംശജനായ ഡോക്ടർ. നോർത്ത് ഡാല്ലാസിൽ പ്രാക്ടീസ് ചെയ്യുന്ന ഡോ. ഗുസ്താവോ ഡേ (61) ആണ് തന്റെ ക്ലിനിക്കിന്റെ ചുവരുകളും ഇടനാഴികളും മെസ്സിയുടെ ചിത്രങ്ങളും അർജന്റീനൻ പതാകകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് വിശ്വസിക്കുന്ന ഡോക്ടർ, മെസ്സിയുടെ കരിയറിലെ സുപ്രധാന നിമിഷങ്ങളുടെ ചിത്രങ്ങളും സ്മരണികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ക്ലിനിക്കിലെ പന്ത്രണ്ടോളം പരിശോധനാ മുറികളിലേക്ക് പോകുന്ന വഴിയിലുടനീളം മെസ്സി പ്രഭാവം ദൃശ്യമാണ്. തന്റെ മക്കളോടൊപ്പം ചേർന്നാണ് ഡോക്ടർ ഈ ‘മെസ്സി മ്യൂസിയം’ ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഡാല്ലാസിൽ ഈ ഡോക്ടറുടെ ക്ലിനിക്കും ഇപ്പോൾ ഫുട്ബോൾ പ്രേമികളുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *