റവ. ഡോ. കെ. തോമസ് മാർത്തോമ്മാ സഭയുടെ വൈദിക ട്രസ്റ്റിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

Spread the love

ന്യൂയോർക് /തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രപ്രധാനമായ നേതൃത്വ നിരയിലേക്ക് പുതിയ ഭാരവാഹിയെ തിരഞ്ഞെടുത്തു. സഭയുടെ പുതിയ വൈദിക ട്രസ്റ്റിയായി കരവാളൂർ.സ്വദേശിയായ റവ. ഡോ. കെ. തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ഔദ്യോഗിക അറിയിപ്പുകളിലൂടെ പുറത്തുവന്ന ഈ തീരുമാനം വിശ്വാസിസമൂഹം വലിയ ആദരവോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിച്ചിരിക്കുന്നത്.

കരവാളൂർ സ്വദേശിയായ റവ. ഡോ. കെ. തോമസ് സഭയുടെ ഉന്നത തലപ്പത്തേക്ക് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത് സഭയ്ക്കും ജനതയ്ക്കും ഒന്നുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

മാർത്തോമ്മാ സഭയുടെ ആത്മീയവും ഭരണപരവുമായ വളർച്ചയിൽ ഇനിമുതൽ നിർണായക പങ്കുവഹിക്കാൻ നിയോഗിതനായ റവ. ഡോ. കെ. തോമസിന് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും ഇടവകകളിൽ നിന്നും വൻ അഭിനന്ദനങ്ങളാണ് പ്രവഹിക്കുന്നത്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ സജീവമാണ്.

“ലൈറ്റഡ് ടു ലൈറ്റൻ” എന്ന സഭയുടെ ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പുതിയ സേവനകാലം സഭയ്ക്കും സമൂഹത്തിനും വലിയ അനുഗ്രഹമായി മാറട്ടെ എന്ന് സഭാ നേതൃത്വവും വിശ്വാസികളും ആശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *