ലയണൽ മെസ്സിയുടെ പിതാവും അർജന്റീന:മാനേജറുമായ ജോർജ് മെസ്സി (68) അന്തരിച്ചു

Spread the love

അർജന്റീന : ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ പിതാവും അർജന്റീന:മാനേജറുമായ ജോർജ് മെസ്സി (68) അന്തരിച്ചു. അർജന്റീനയിലെ റൊസാരിയോയിലുള്ള ഒരു ക്ലിനിക്കിൽ വെച്ചായിരുന്നു അന്ത്യം.

കുറച്ചുകാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ലയണൽ മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും വലിയ കരുത്തും വഴികാട്ടിയുമായിരുന്നു ജോർജ് മെസ്സി. മെസ്സിയുടെ ബാല്യകാല ക്ലബ്ബായ ‘ന്യൂവെൽസ് ഓൾഡ് ബോയ്സ്’ ആണ് അദ്ദേഹത്തിന്റെ വിയോഗ വാർത്ത പുറത്തുവിട്ടത്. ഫുട്ബോൾ ലോകത്തിന്റെ നെറുകയിലേക്ക് മകൻ എത്തുന്നതിന് പിന്നിൽ താങ്ങായി നിന്ന പ്രധാന ശക്തിയായിരുന്നു ജോർജ് എന്ന് ക്ലബ്ബ് അനുസ്മരിച്ചു. ബാഴ്സലോണ, പാരിസ് സെന്റ് ജെർമെയ്ൻ, ഇന്റർ മയാമി തുടങ്ങിയ ക്ലബ്ബുകളിലെല്ലാം മെസ്സിയുടെ കരിയറിനെ നയിച്ചതും അദ്ദേഹത്തിന്റെ പിതാവ് തന്നെയായിരുന്നു.

ഭാര്യ സെലിയ കുച്ചിറ്റീനിയും മക്കളായ ലയണൽ, റോഡ്രിഗോ, മാത്തിയാസ്, മരിയ സോൾ എന്നിവരുൾപ്പെടുന്ന കുടുംബത്തിന് ഫുട്ബോൾ ലോകം അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *