മിഷിഗണിൽ പരമ്പര വെടിവെയ്പ്പ്: അക്രമിയുൾപ്പെടെ ആറുപേർ കൊല്ലപ്പെട്ടു

Spread the love

മിഷിഗൺ : വെള്ളിയാഴ്ച മിഷിഗണിലെ മിസോകി കൗണ്ടിയിലുണ്ടായ വെടിവെയ്പ്പിൽ പ്രതിയടക്കം ആറുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഡ് ഹിക്ക്മാൻ (39) എന്നയാളാണ് ആക്രമണം നടത്തിയതെന്ന് പൊലീസിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു വീട്ടിൽ നടന്ന വെടിവെയ്പ്പിൽ മൂന്നുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിക്കായി പൊലീസ് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ മറ്റൊരു വീട്ടിൽ നാലാമത്തെയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ അടുത്തുള്ള കാട്ടിൽ നിന്ന് പ്രതിയുടെയും മറ്റൊരു ഇരയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. മിഷിഗൺ സ്റ്റേറ്റ് പൊലീസ് കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്

Leave a Reply

Your email address will not be published. Required fields are marked *