ഫ്ലോറിഡയിൽ വിമാനം തകർന്നുണ്ടായ അപകടത്തിൽ പ്രശസ്തനായ ഡോക്ടറും നഴ്സും കൊല്ലപ്പെട്ടു

Spread the love

ഫ്ലോറിഡ : ടാംപ എക്സിക്യൂട്ടീവ് എയർപോർട്ടിന് സമീപം ചെറിയ വിമാനം തകർന്നുണ്ടായ അപകടത്തിൽ പ്രശസ്തനായ ഡോക്ടറും നഴ്സും കൊല്ലപ്പെട്ടു. കുട്ടികളുടെ നട്ടെല്ല് രോഗ വിദഗ്ധനായ ഡോ. ഡേവിഡ് സിയാംബാനെസ് (59), അഡ്വെന്റ് ഹെൽത്തുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന നഴ്സ് പ്രാക്ടീഷണർ ഡോൺ സ്റ്റോൺ (53) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ ടാംപ എയർപോർട്ടിൽ നിന്ന് നോർത്ത് കരോലൈനയിലേക്ക് പുറപ്പെട്ട ഒറ്റ എൻജിനുള്ള ലാൻകെയർ എവല്യൂഷൻ വിമാനമാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ കാട്ടിലേക്ക് തകർന്നു വീണത്. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിക്കുകയായിരുന്നു. ഡോ. സിയാംബാനെസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. അപകടകാരണത്തെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *