ചലച്ചിത്ര സംവിധായകന്‍ ആര്‍. ശരത്തിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുശോചിച്ചു

Spread the love

വേറിട്ട സിനിമകളിലൂടെ മലയാള ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ സംവിധായകനായിരുന്നു ആര്‍. ശരത്. സ്വന്തം തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ ‘സായാഹ്നം’ എന്ന ആദ്യ ചിത്രത്തിലൂടെ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളാണ് ശരത് നേടിയെടുത്തത്. തുടര്‍ന്നു നിരവധി ശ്രദ്ധേയ സിനിമകള്‍ അദ്ദഹത്തിന്റേതായി പുറത്തുവന്നു. രാജാരവിവര്‍മ്മയെ കുറിച്ചുള്ള ‘ദ് പെയിന്റഡ് എപ്പിക്‌സ്’ എന്ന ഡോക്യുമെന്ററിയും ഏറെ പ്രശംസ പിടിച്ചുപറ്റി. ശരത്തിന്റെ വിയോഗം ചലച്ചിത്ര സാംസ്‌കാരിക മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *