മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമായിരുന്ന ഹിദൂർ മുഹമ്മദിന്റെ നിര്യാണത്തിൽ കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അനുശോചനം രേഖപ്പെടുത്തി

കോൺഗ്രസ് ആശയാദർശങ്ങൾ ഉൾക്കൊണ്ട് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു ഹിദൂർ മുഹമ്മദ്. പൊതുസമൂഹത്തിനുവേണ്ടി ത്യാഗബോധത്തോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ച അദ്ദേഹം പാർട്ടി പ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും മനസ്സിൽ സ്നേഹവും ആദരവും നേടിയിരുന്നു. രാഷ്ട്രീയത്തിനതീതമായി പരിചയപ്പെട്ട എല്ലാവരുമായും അഗാധമായ സൗഹൃദബന്ധം സൂക്ഷിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു ഹിദൂർ മുഹമ്മദ്. വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ അദ്ദേഹവുമായി തനിക്ക് അടുത്ത വ്യക്തിബന്ധവും സൗഹൃദവുമാണ് ഉണ്ടായിരുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഹിദൂർ മുഹമ്മദിന്റെ വിയോഗം രാഷ്ട്രീയ-സാമൂഹിക രംഗത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സണ്ണി ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *