ഫുട്‌ബോള്‍ താരം റിജോണ്‍ ജോസിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Spread the love

കാലിക്കറ്റ് എഫ്.സി ഫുട്‌ബോള്‍ ടീമിലെ പ്രതിരോധ താരവും തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശിയുമായ റിജോണ്‍ ജോസിന്റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്‍ അനുശോചിച്ചു.

2024-ലെ പ്രഥമ സൂപ്പര്‍ ലീഗ് കേരളയില്‍ കിരീടം നേടിയ കാലിക്കറ്റ് എഫ്.സി ടീമിലെ പ്രധാന താരമായിരുന്ന റിജോണ്‍, കേരളത്തിലെ ഫുട്‌ബോള്‍ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ പ്രതിഭ. രാജ്യത്തെ വിവിധ പ്രമുഖ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞ അദ്ദേഹം പുതിയ സൂപ്പര്‍ ലീഗ് സീസണ് തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗമുണ്ടായത്.

റിജോണിനൊപ്പം അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഫുട്‌ബോള്‍ താരം ഗനി അഹമ്മദ് നിഗം എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

റിജോണ്‍ ജോസിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കായിക പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

Leave a Reply

Your email address will not be published. Required fields are marked *