ദാരിദ്ര്യരേഖയിൽ താഴെയുള്ളവർക്ക് സൗജന്യ ഹ്യദയപരിശോധന : മന്ത്രി കെ മുരളീധരൻ

Spread the love

ദാരിദ്യരേഖയിൽ താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തെ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇസിജി യിലും മറ്റും കൃത്യമായ ഫലം കിട്ടാൻ പ്രയാസമുണ്ടായേക്കാം. ഹ്യദയാഘാതം വേഗത്തിൽ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന ബിപിഎൽ വിഭാഗത്തിന് സൗജന്യമാക്കും. എല്ലാവർക്കും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സ്വകാര്യ ആശുപത്രികൾ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകൾ പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമാണ്. സമൂഹത്തിന്റെ താഴെത്തട്ടിലുളളവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നത് സർക്കാർ പ്രോത്സാഹിപ്പിക്കും. സമീപ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടന്നാൽ തീർച്ചയായും അതിൽ പങ്കെടുക്കണം. രോഗം നേരത്തെ തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കും. മരുന്നിന്റെ പേരിൽ കമ്മിഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *