വനിതാകോളജിൽ താത്കാലിക ഒഴിവ്

Spread the love

തിരുവനന്തപുരം സർക്കാർ വനിതാകോളജിൽ സീനിയർ റിസർച്ച് ഫെലോ (ബയോഇൻഫർമാറ്റിക്സ് ആൻഡ് കമ്പ്യൂട്ടേഷണൽ ബയോളജി), റിസർച്ച് അസിസ്റ്റന്റ് (മോളിക്യുലർ ബയോളജി ആൻഡ് ഫൈറ്റോകെമിസ്ട്രി) തസ്തികകളിലെ ഓരോ താത്കാലിക ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട ബിരുദാനന്തര യോഗ്യതയും ഗവേഷണ പരിചയവുമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം ഒക്ടോബർ 12 രാവിലെ 10ന് കോളജ് ബോട്ടണി വകുപ്പിൽ ഹാജരാകണം. വെബ്സൈറ്റ്: gcwtvm.ac.in, ഫോൺ: 9074982891.

Leave a Reply

Your email address will not be published. Required fields are marked *