സ്‌പോട്ട് അലോട്ട്‌മെന്റ്

Spread the love

സ്വാശ്രയ കോളേജുകളായ മെഡിക്കൽ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലും, മിംസ് അലൈഡ് ഹെൽത്ത് സയൻസ് കോളജിലുമുള്ള 2026 അധ്യയന വർഷത്തെ എം.എസ്‌സി. (എം.എൽ.റ്റി.) കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ്. ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ വച്ച് ഒക്‌ടോബർ 13 ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11 മണിയ്ക്കകം രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ അപേക്ഷകർ NOC കൊണ്ടുവരേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിക്കുന്നപക്ഷം ടോക്കൺ ഫീ ഒടുക്കേണ്ടതാണ്. ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.

 

 

Leave a Reply

Your email address will not be published. Required fields are marked *