കണ്ണൂർ: ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് ആൻഡ് കോസ്‌മെറ്റിക് സർജറി വിഭാഗത്തിൽ ഒക്ടോബർ 25ന് സൗജന്യ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുന്നു. വയറ്റിലെ കൊഴുപ്പ് നീക്കുക, സ്ത്രീ- പുരുഷ സ്തന വളർച്ച, കൺപോളകളുടെ ആകൃതി, മുഖത്തിന്റെ ആകൃതി, നുണക്കുഴി, ചെവിയുടെ വലിപ്പം, ഡയബറ്റിക് ഫൂട്ട് അൾസർ, വെരികോസ് അൾസർ എന്നീ മെഡിക്കൽ സേവനങ്ങളാണ് ക്യാംപിൽ ലഭിക്കുക. മിതമായ നിരക്കിൽ റേഡിയോളജി, ലാബ് ടെസ്റ്റിംഗ് സേവനങ്ങളും തുടർചികിത്സയ്ക്ക് ഇളവുകളും ലഭിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ സംഘടിപ്പിക്കുന്ന ക്യാംപിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ കൺസൾട്ടേഷന് അവസരമുണ്ടായിരിക്കുമെന്നും ബിഎംഎച്ച് അറിയിച്ചു. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി വിളിക്കുക, 94978 26666.
Anu Maria Thomas