
സ്വാതന്ത്ര്യസമര സേനാനിയും ദളിത് മുന്നേറ്റത്തിന്റെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം പത്തനാപുരം ഗാന്ധിഭവനിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ഏറ്റുവാങ്ങി.
സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടി നിലകൊണ്ട എ. പാച്ചന്റെ സ്മരണയുമായി ബന്ധപ്പെട്ട ഈ പുരസ്കാരം ഏറെ ആദരവോടെയും സ്നേഹത്തോടെയുമാണ് സ്വീകരിക്കുന്നത്.
പൊതുപ്രവർത്തനത്തിന്റെ യഥാർത്ഥ മൂല്യം സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും നീതിക്കും അന്തസ്സിനും വേണ്ടിയുള്ള ഇടപെടലുകളിലാണ്. ആ ഉത്തരവാദിത്വം കൂടുതൽ ആത്മാർഥതയോടെ നിർവഹിക്കാനുള്ള പ്രചോദനമായി ഈ അംഗീകാരത്തെ കാണുന്നു. ഏവർക്കും നന്ദി. സ്നേഹം