സീനിയർ വനിതാ ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം

Spread the love

ലഖ്നൗ : ദേശീയ സീനിയർ വനിതാ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ സിക്കിമിനെ ആറ് വിക്കറ്റുകൾക്കാണ് കേരളം തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിക്കിം 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 13.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിക്കിം നിരയിൽ അർധസെഞ്ച്വറി നേടിയ ആഷ്ന പട്ടീദാർ മാത്രമാണ് തിളങ്ങിയത്. ആഷ്ന 53 പന്തുകളിൽ 55 റൺസെടുത്തു. കേരളത്തിന് വേണ്ടി നിയ നസ്നീൻ, സജന സജീവൻ, ടി. ഷാനി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെയുടെ തകർപ്പൻ ഇന്നിങ്സാണ് അനായാസ വിജയം സമ്മാനിച്ചത്. 21 പന്തുകളിൽ 44 റൺസാണ് കിരൺ നേടിയത്. ഏഴ് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിരൺ നവ്ഗിരെയുടെ ഇന്നിങ്സ്. എ അക്ഷയ 27 റൺസുമായി പുറത്താകാതെ നിന്നു.

 

RAJESH

Leave a Reply

Your email address will not be published. Required fields are marked *