ആനക്കാംപൊയില്‍,കള്ളാടി, മേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി പുനരാരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച സബ്മിഷന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ നല്‍കിയ മറുപടി

Spread the love

കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരത്തിന് ബദലായി വിഭാവനം ചെയ്തിട്ടുള്ള തുരങ്കപാത ഏറെ പ്രധാനപ്പെട്ട പദ്ധതിയാണ്. ഞാന്‍ ഈ പദ്ധതിക്ക് എതിരാണെന്ന് തിരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായ പ്രചാരണമുണ്ടായി. ഞാന്‍ ആ പദ്ധതിക്കല്ല എതിര്. ആ പദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് ആവശ്യമായ environment impact study നടത്താതെ ചെയ്യരുത് എന്നാണ് പറഞ്ഞത്. കാരണം അത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള മേഖലയാണ്. അവിടുത്തെ മണ്ണ് വളരെ fragile ആയിട്ടുള്ളതാണ്. വലിയ ആഘാതം അവിടുത്തെ മണ്ണിന് ഉണ്ടായിക്കഴിഞ്ഞാല്‍, ഇപ്പോള്‍ ഉണ്ടായതു പോലുള്ള മഴ ഉണ്ടായിക്കഴിഞ്ഞാല്‍ landslideനും landslip നും എല്ലാ സാധ്യതയുമുണ്ട്. മുന്‍കൂട്ടി പറഞ്ഞതാണ്. സത്യത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. എല്ലാവരും കൂടി ആക്രമിച്ചു. environment impact study നടത്തണമെന്ന് മാത്രമേ പറഞ്ഞുള്ളൂ. തുരങ്കപാത വേണ്ടന്നല്ല, അത് നടത്താതെ തുരങ്കപാത സമ്മതിക്കില്ല എന്നാണ് പറഞ്ഞത്.

തുരങ്ക പാതയുടെ നിര്‍മ്മാണപ്രവൃത്തി 2025 ഓഗസ്റ്റില്‍ ആരംഭിച്ചു. 2026 ജൂലൈയില്‍ കള്ളാടി തുരങ്കപാത മേഖലയിലുണ്ടായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍, വലിയ മണ്ണിടിച്ചിലാണ് ഉണ്ടായത്, നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി നടത്തുന്നതിനും അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടത് ഗവണ്‍മെന്റിന്റെ ബാധ്യതയാണ്. ഒരു കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. മണ്ണിടിച്ചിലിനുള്ള സാധ്യതകള്‍. ചരിവുകളുടെ സ്ഥിരത, ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യം, മഴയുടെ സ്വാധീനം, നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഇവ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം അനിവാര്യമാണ്. അവിടെ എങ്ങനെയാണ് പണി നടക്കുന്നത് എന്ന് അറിയണ്ടേ? എന്തെങ്കിലും ഒരു സൂപ്പര്‍വൈസിംഗ് ഏജന്‍സിയെങ്കിലും വേണ്ടെ? പി.ഡബ്ലിയു.ഡിയെ പോലും അതിന് ചുമതലപ്പെടുത്തിയിട്ടില്ല. ഒരു സൂപ്പര്‍വൈസിംഗ് ഏജന്‍സി ഇല്ല. അവിടെ അവര്‍ക്ക് തോന്നിയതു പോലെ പണി നടക്കുകയാണ്. അത് പറ്റില്ല. അതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, കേന്ദ്ര പരിസ്ഥിതി വകുപ്പ് കൊടുത്തിരിക്കുന്ന ആ പരിസ്ഥിതി അനുമതിയില്‍ ചില കണ്ടീഷന്‍സ് ഉണ്ട്. ആ കണ്ടീഷന്‍സ് അനുസരിച്ച് അവിടെ പണി നടക്കണം. ഈ കമ്മിറ്റി പല പ്രാവശ്യം യോഗം ചേര്‍ന്നു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് പണി ചെയ്യുന്നത്. പരിസ്ഥിതിയുടെ ഭാഗമായി അവരില്‍ നിന്ന് ഒരുപാട് റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ടു. അത് തരാനുണ്ടായ കാലതാമസമാണ് റിപ്പോര്‍ട്ട് വരാന്‍ താമസിച്ചത്. ഇന്ന് കൊങ്കണ്‍ പ്രൈവറ്റ് ലിമിറ്റഡും വിദഗ്ദ്ധസമിതിയുമായി ഒരു മീറ്റിംഗ് ഉണ്ട്. അവിടെ നിന്ന്് ആ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ഈ വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ട് തരാന്‍ പറഞ്ഞിട്ടുണ്ട്. പ്രചരിക്കപ്പെടുന്നത് പോലെ തുരങ്കപാതയുടെ നിര്‍മ്മാണം ഇതോടെ അവസാനിപ്പിക്കണം എന്ന ലൈനിലല്ല ഗവണ്‍മെന്റ്. ഇനി നിര്‍മ്മാണം നടക്കുന്ന സമയത്ത് ഒരപകടം ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഗവണ്‍മെന്റിനുണ്ടാകും. ഒരപകടമുണ്ടായിട്ടും ഗവണ്‍മെന്റ് ശ്രദ്ധിക്കാതെ വീണ്ടും അവിടെ പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുത്തു എന്നായിരിക്കും ആരോപണം. അപ്പോള്‍ ആവശ്യമായ precautiosn എടുത്തു കൊണ്ട് അപകടസാധ്യത തീരെ ഇല്ലാതാക്കി കൊണ്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കും. പാരസ്ഥിക റിപ്പോര്‍ട്ടിലെ കണ്ടീഷന്‍സിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണപ്രവര്‍ത്തനം നടത്തി ഒരു അപകടസാധ്യതയുമില്ലാതെ തുരങ്കപാത യാഥാര്‍ത്ഥ്യമാക്കാന്‍ പറ്റുമോ എന്നാണ് ഗവണ്‍മെന്റ് നോക്കുന്നത്. റിപ്പോര്‍ട്ട് കിട്ടിയാലുടനെ ആ കാര്യത്തില്‍ ഒരു തീരുമാനം എടുക്കും.

Leave a Reply

Your email address will not be published. Required fields are marked *